വീട് നിർമാണം മലയാളിയെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ചിലവേറിയ ഒരു ഉത്തരവാദിത്തമാണ്. മറ്റേത് മേഖലയും പോലെ സാമ്പത്തിക ചൂഷണവും തട്ടിപ്പും നിർമാണ മേഖലയിലും സജീവമാണ്. വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഒന്നാണ് വീട് നിർമാണ വേളയിൽ കോൺട്രാക്ടറുമായി ഏർപ്പെടുന്ന എഗ്രിമെൻ്റ് . വീട് നിർമാണത്തിൻ്റെ ഘട്ടങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയാവണം എഗ്രിമെൻ്റ് തയാറാക്കേണ്ടത്.
house construction contract format" width="1280" height="720" />
അത്തരത്തിൽ ഒരു എഗ്രിമെൻ്റ് എഴുതാൻ സഹായിക്കുന്ന ഒരു സാംപിൾ ഫയൽ താഴെ കാണുന്ന ഡൗൺലോഡ് ബട്ടണിൽ നിന്നും നിങ്ങൾക്ക് സേവ് ചെയ്യാവുന്നതാണ്
ഒന്നാം കക്ഷി ( ഉടമസ്ഥൻ പേര് ) , വീട്ടു പേര് , അഡ്രസ് , ആധാർ നമ്പർ എന്ന വ്യക്തിയും രണ്ടാം കക്ഷി ( കോൺട്രാക്ടർ പേര് ) , വീട്ടു പേര് , അഡ്രസ് , ആധാർ നമ്പർ എന്നും വ്യക്തിയും തമ്മിൽ ഏർപ്പെട്ട കരാർ പ്രകാരം കോട്ടയം ജില്ലയിൽ, X താലൂക്കിൽ Y വില്ലേജിൽ Z പഞ്ചായത്തിൽ രണ്ടാം വാർഡിൽ ടി ഒന്നാം കക്ഷിയുടെ ഉടമസ്ഥതയിലുള്ള 10 സെൻറ് പുരയിടത്ത് പുതുതായി നിർമിക്കുന്ന 2000 sqft വീട് 40,00000 ( 40 ലക്ഷം ) രൂപക്ക്
ഇതാടൊപ്പമുള്ള പ്ലാനിനും എലവേഷനും അനുസൃതമായി ഈ എഗ്രിമെൻ്റിൽ വ്യവസ്ഥ ചെയ്യുന്നത് പ്രകാരം നിർമിച്ച് നൽകാൻ രണ്ടാം കക്ഷി ബാധ്യസ്ഥനാണ്.
ഇതിനായി വ്യവസ്ഥ ചെയ്യപ്പെട്ട കാലാവധിക്കുള്ളിൽ മുഴുവൻ ജോലികളും തീർത്ത് നൽകാമെന്ന് രണ്ടാം കക്ഷി സമ്മതിച്ചിരിക്കുന്നു.